tag:blogger.com,1999:blog-4940217142851788729.post8744946599351351971..comments2022-04-02T11:15:39.085-07:00Comments on രംഗകല: കലാമണ്ഡലം ഗോപി: കാലവും ക്രിയയുംമനോജ് കുറൂര്‍http://www.blogger.com/profile/14574430239097887833noreply@blogger.comBlogger14125tag:blogger.com,1999:blog-4940217142851788729.post-89347649347042781842012-04-23T08:43:39.732-07:002012-04-23T08:43:39.732-07:00പ്രിയ മനോജ്, സാങ്കേതികമായ ഒട്ടേറെ കാര്യങ്ങള്‍ എനി...പ്രിയ മനോജ്, സാങ്കേതികമായ ഒട്ടേറെ കാര്യങ്ങള്‍ എനിക്ക് വഴങ്ങുന്നില്ല. പക്ഷെ ഗോപി ആശാനെ വ്യതസ്തനാക്കുന്ന കാര്യങ്ങളില്‍ അദ്ധേഹത്തിന്റെ അര്‍പ്പണബോധവും, സാങ്കേതികത്തികവും എത്ര വലുതാണെന്ന് മനസ്സിലാക്കാന്‍ ഈ ത്രെഡ് ഉപകരിച്ചു.വളരെ വളരെ നന്ദി. ഇത് ആവര്‍ത്തിച്ച് വായിക്കുവാന്‍ താത്പര്യം തോന്നുന്നത് അതില്‍ അടങ്ങിയിരിക്കുന്ന ആശയങ്ങളുടെ ശക്തികൊണ്ടാണ്. അസുയയോടെ ഒന്ന് കൂടി അഭിനന്ദിക്കട്ടെസുരേശന്https://www.blogger.com/profile/06261269418009150938noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-30685085531838959002009-05-02T06:43:00.000-07:002009-05-02T06:43:00.000-07:00പ്രിയപ്പെട്ട അജ്ഞാതസുഹൃത്തേ,
വളരെ നന്ദി.
ഇതൊക്കെ ജ...പ്രിയപ്പെട്ട അജ്ഞാതസുഹൃത്തേ,
വളരെ നന്ദി.
ഇതൊക്കെ ജീവിതത്തോടു ചേര്‍ത്തുവയ്ക്കുമ്പോള്‍ ആകെ ബാക്കിയാകുന്നത് ഇത്തരം സംഘര്ഷങ്ങളൊക്കെയല്ലേ? കലയ്ക്ക് ജീവിതത്തില്‍നിന്നു മാറിനില്ക്കാനാവില്ലല്ലൊ.
കണ്ടതുതന്നെ വീണ്ടും കാണുമ്പോഴും കേട്ടതു വീണ്ടും കേള്‍ക്കുമ്പോഴും കാണാത്തതും കേള്‍ക്കാത്തതുമായ ചിലതുകൂടി കാണുന്നും കേള്‍ക്കുന്നുമില്ലേ? ല്ലേ?
പിന്നെ ഒരു സ്വകാര്യം പറയാം. തോടിയും ഭൈരവിയും കേട്ടു കുറേക്കഴിയുമ്പോള്‍ ജേംസ് ബ്രൌണിലേക്കും എല്ലായിലേക്കും കോഹനിലേക്കുമൊക്കെയൊന്നു പോകും. അങ്ങനെ വന്നുംപോയുമിരിക്കുമ്പോള് മറ്റു ചില സംഘര്‍ഷങ്ങളുണ്ടാവും! അത്തരം സംഘര്‍ഷങ്ങള്‍ പരിഹരിക്കപ്പെടരുതേ എന്ന ആഗ്രഹമേയുള്ളൂ. :)

പിന്നെ, നല്ല വാക്കു പറയുമ്പോഴെങ്കിലും പേരു പറഞ്ഞുകൂടേ?മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-13221353872037944202009-05-01T22:11:00.000-07:002009-05-01T22:11:00.000-07:00ലയത്തെ നന്നായി വിവരിച്ചിരിയ്ക്കുന്നു..
അതുപോലെ ഗമ...ലയത്തെ നന്നായി വിവരിച്ചിരിയ്ക്കുന്നു..
അതുപോലെ ഗമകങ്ങളും സൂക്ഷ്മചലനങ്ങളും..
അതുപൊലെത്തന്നെ മനോധർമ്മത്തിനു കൊടുത്ത 'മാനങ്ങൾ' ശരിയ്ക്കും ആസ്വദിച്ചു വായിച്ചു.

പണ്ട് കളി കണ്ടുനടന്നിരുന്നപ്പോൾ, അവിട്ന്നും ഇവിട്ന്നും കിട്ടുന്ന ചെറിയ അറിവുകൾ വെച്ച്, ഇപ്പറഞ്ഞ 'ലോകധർമ്മിത്വ'വും നാട്യധർമ്മിത്വ'വും തമ്മിലുള്ള സംഘർഷം, (ഗോപ്യാശാന്റെ ആവുമ്പോ ഇപ്പറഞ്ഞ മാന്ത്രികതയും അതിനോടുകൂടെ സംഘർഷത്തിൽ പെടുത്താം-ഈ പോസ്റ്റിൽ കുറേ ഉത്തരങ്ങൾ വാക്കുകളിലായി വായിച്ചെടുക്കാനും സാധിച്ചു ട്ടൊ)
അതുപോലെ സംഗീതമാണെങ്കിൽ ഒരേസമയം ഇപ്പുറത്ത് കെ.വി നാരായണസ്വാമി, അപ്പുറത്ത് ശേഷഗോപാലാൻ, ഉണ്ടാക്കാറുള്ള സംഘർഷം.. അങ്ങനെ സംഘർഷങ്ങളിൽ പെട്ടുഴലാറുണ്ട്, പലപ്പോഴും.. :)
എന്തിനാ ഇപ്പോൾ ഈ കണ്ട കഥയൊക്കെ തന്നെ പിന്നേം പിന്നേം കാണുന്നത്, അതും ഒരേ കലാകാരന്റെ തന്നെ, എന്തിനാ ഈ തോഡീം, കാംബോജീം, ഭൈരവീം ഒക്കെതന്നെ പിന്നേം പിന്നേം കേൾക്കാൻ തോന്നുന്നത്, എന്നതിലേയ്ക്കൊക്കെ വരെ ഈ വക സംഘർഷങ്ങൾ കൊണ്ടെത്തിയ്ക്കാറുണ്ട്!
സംഘർഷം എന്ന പദം മനോജിന്റെ വാക്കുകളിൽ തന്നെ, 'അവിടെം ഇവിടേം' ഒക്കെ കണ്ടു, കലയിലാണെങ്കിലും അതൊരു വസ്തുത തന്നെ എന്നു തോന്നിപ്പോയി .Anonymousnoreply@blogger.comtag:blogger.com,1999:blog-4940217142851788729.post-52941507414411484502009-04-25T07:44:00.000-07:002009-04-25T07:44:00.000-07:00ഇപ്പോൾ കാര്യം മനസ്സിലായി.
കുറച്ചുകാലമായി ആകെ തിരക്...ഇപ്പോൾ കാര്യം മനസ്സിലായി.
കുറച്ചുകാലമായി ആകെ തിരക്കിലായിരുന്നു.ഇനി വീണ്ടും ഇവിടെ നമുക്ക് ഒരരുക്കാക്കണം:)
തൌര്യത്രികത്തിൽ പുതിയ പോസ്റ്റ് ഇട്ടു.
വാസുവാശാനെ കാണാം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-63584402493734561242009-04-07T05:31:00.000-07:002009-04-07T05:31:00.000-07:00നിഷ്കളങ്കന്, വളരെ നന്ദി :)ബ്രൈറ്റ്, നന്നായി.വി. ശ...നിഷ്കളങ്കന്, വളരെ നന്ദി :)
ബ്രൈറ്റ്, നന്നായി.
വി. ശി, ഗോപിയാശാന്റെ ‘അല്ലേ’യ്ക്ക് ഒരു പ്രത്യേകതയില്ലേ? അവിടെ ഇരട്ടിവട്ടത്തിന്റെ രീതിയില്‍ ചെണ്ടയുടെ അരികിലും നടുക്കും മാറിമാറി തിരമാലയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണല്ലൊ മേളഘടന. ഗോപിയാശാന് ഈ മുദ്ര കാണിക്കുമ്പോള്‍ മുദ്രയുടെ ദൈര്‍ഘ്യത്തിലും മുദ്രാവിഷ്കാരത്തിന്റെ വിശദാംശങ്ങളിലും മറ്റുള്ളവരെക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതു കാണാം. ആവര്‍ത്തിക്കുന്ന ഓരോ ‘അല്ലേ’യുടെ താളദൈര്ഘ്യവും തുല്യമായിരിക്കും. മേളത്തിന്റെ ഉയര്‍ച്ചതാഴ്ചകള്‍ക്കു സമാന്തരമായി മുദ്രാവിന്യാസത്തിലും അതേ പ്രത്യേകതകള്കൊണ്ടുവരുന്നതിനെക്കുറിച്ചാണു പറയാന്‍ ശ്രമിച്ചത്.

അതെ. വാസുവാശാനുമായി ഒരഭിമുഖവും അദ്ദേഹത്തിന്റെ ആവിഷ്ക്കാരസമ്പ്രദായങ്ങളെക്കുറിച്ച് ഒരു ലേഖനവുമാകാം. ചര്‍ച്ചയില്‍, എനിക്കുതോന്നുന്നത് ഞാനും എഴുതാം. :)മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-75257354110144141762009-04-06T23:13:00.000-07:002009-04-06T23:13:00.000-07:00പ്രിയ മനോജ്, വീണ്ടും ഒന്നുകൂടി മനസ്സിരുത്തി...പ്രിയ മനോജ്,
വീണ്ടും ഒന്നുകൂടി മനസ്സിരുത്തി വായിച്ചു.
താത കിം കുശലീ ചെയ്യുന്നതിനെപ്പറ്റി പറഞ്ഞത് വ്യക്തമായില്ല.എന്താണ് ഗോപിയാശാന്റെ സവിശേഷതയായി അവിടെ തോന്നിയത്?
“കാലകേയവധത്തില്‍ അര്‍ജ്ജുനന്റെ മാതലിയോടുള്ള ആട്ടം നോക്കുക. ‘എന്റെ അച്ഛനു സുഖംതന്നെയല്ലേ?’, ‘അമ്മയ്ക്കു സുഖമല്ലേ?’, ‘പുത്രനായ ജയന്തന് സന്തോഷത്തെ ചെയ്യുന്നില്ലേ?’ എന്നിടത്ത് ആവര്‍ത്തിക്കുന്ന ‘അല്ലേ’ എന്ന മുദ്ര ഇദ്ദേഹം അഭിനയിക്കുമ്പോള്‍ തരംഗസ്വഭാവത്തിലുള്ളതും തുല്യദൈര്ഘ്യമുള്ളതുമായ മേളഖണ്ഡങ്ങള്ക്കു സമാന്തരമായി അതേ സ്വഭാവത്തിലുള്ള മുദ്രാവിന്യാസവും ശരീരചലനവും നിര്‍വഹിക്കുന്നത് ഉദാഹരണം”
ഇവിടെ എന്താണ് ഉദ്ദേശിച്ചത്?
വാസുവാശാനെപ്പറ്റി എഴുതാം.ഒരിന്റർവ്യൂ ആയാലോ?
സ്നേഹം,വികടശിരോമണി.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-71863851112852288702009-04-03T21:36:00.000-07:002009-04-03T21:36:00.000-07:00കലാമണ്ഡലം ഗോപിയുടെ ചില ചിത്രങ്ങള്‍ ഇവിടെ http://ru...കലാമണ്ഡലം ഗോപിയുടെ ചില ചിത്രങ്ങള്‍ ഇവിടെ

http://russelsteapot.blogspot.com/brighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-73784639817347161342009-03-24T01:45:00.000-07:002009-03-24T01:45:00.000-07:00മനോജ്വളരെ വിജ്ഞാനപ്രദം.ഗോപിയാശാന്റെ നടനത്തെ ...മനോജ്
വളരെ വിജ്ഞാനപ്രദം.
ഗോപിയാശാന്റെ നടനത്തെ എഴിതി ഫലിപ്പിക്കുവാന്‍ എങ്ങനെ കഴിയും എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്. കഴിയും എന്ന് താങ്കളുടെ ഈ ലേഖനം തെളിയിച്ചു. നന്ദി.

വി.ശീ, മനോജിന്റെ ഭാഷയുടെ കട്ടിയെപ്പറ്റി ഒരുപാട് പരാതിയൊന്നും പറയല്ലേ. ഭവാന്റെ ലേഖനങ്ങളിലും ഇത് ധാരാളമായുണ്ട്. :-) "ഈ വാക്കൊക്കെത്തന്നെ കഷ്ടപ്പെട്ട് വായിൽകൊള്ളിക്കുകയാണ്" (ഹോ! എന്തൊരു വിനയം! ) :-D. തമാശിച്ചതാAnonymousnoreply@blogger.comtag:blogger.com,1999:blog-4940217142851788729.post-35852794205816015292009-03-23T07:43:00.000-07:002009-03-23T07:43:00.000-07:00പ്രിയ ഗിരിജ,നന്നായി. വളരെ സന്തോഷം ഇവിടെ കണ്ടതില്‍....പ്രിയ ഗിരിജ,
നന്നായി. വളരെ സന്തോഷം ഇവിടെ കണ്ടതില്‍. ചിലപ്പോള്മാത്രമുള്ള ശാരീരികപ്രശ്നങ്ങളൊഴിച്ചാല്, പ്രായംകൂടുന്തോറും പലപ്പോഴും സംഭവിക്കുന്ന അലസതയും ഉന്മേഷക്കുറവും ഗോപിയാശാനില്‍ കാണുന്നില്ലെന്നതുതന്നെ വലിയ ഭാഗ്യം. ഓരോ കലയും കാണുമ്പോള്‍ കാലങ്ങളിലൂടെ കലയ്ക്കും കലാകാരനും/കലാകാരിക്കും സംഭവിക്കുന്ന പരിണാമങ്ങള്‍ ശ്രദ്ധിച്ചാല്‍,ഇത്തരം ചിലരിലൊഴികെ അതു വേണ്ടത്ര ഗുണാത്മകമായി സംഭവിക്കുന്നില്ല എന്നു തോന്നാറുണ്ട്.

ഉദാഹരണത്തിനു സാക്കിര്‍ ഹുസൈനെത്തന്നെ എടുക്കുക. ആദ്യകാലത്ത് വിരല്‍പ്പെരുക്കങ്ങളുടെ വേഗതയിലൂടെ കേള്‍വിക്കാരെ ഹരംപിടിപ്പിക്കുന്നതിലാണ് അദ്ദേഹം ശ്രമിച്ചതെങ്കില്‍, പിന്നീട് നാദങ്ങളുടെ ‘മെലോഡിക് ക്വാളിറ്റി’ വര്‍ദ്ധിപ്പിക്കുന്നതിനാണ് അദ്ദേഹത്തിന്റെ ശ്രമം. മറ്റു നാടുകളിലെ എണ്ണപ്പെട്ട വാദ്യകലാകാരന്മാരുമായുള്ള സമ്പര്‍ക്കമാണ് അതിനദ്ദേഹത്തെ പ്രാപ്തനാക്കിയത്. ഇത്തരം ഭാഗ്യങ്ങള്‍ നമ്മുടെ
കഥകളികലാകാരന്മാര്ക്കും ധാരാളം ലഭിക്കുന്നുണ്ട്. എന്നാല്‍
സ്വന്തം കലയുടെ സ്വത്വം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഇങ്ങനെയുള്ള
ഗുണാത്മകമായ പരിവര്‍ത്തനങ്ങളോ അന്വേഷണങ്ങളോ എത്രത്തോളമുണ്ട് എന്നാലോചിക്കുമ്പോള്‍....അതു തിരിച്ചറിയാന്‍ എത്ര കാലം വേണ്ടിവരും എന്നൊരു ഉത്ക്കണ്ഠ തോന്നുന്നു.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-44214344518066659462009-03-22T04:54:00.000-07:002009-03-22T04:54:00.000-07:00മനൊജെമനൊഹരം.കൊറച് സാങ്കെതികം ആണെംകിലും ഗൊപ്യാശാന്റ...മനൊജെ
മനൊഹരം.
കൊറച് സാങ്കെതികം ആണെംകിലും ഗൊപ്യാശാന്റെ വെഷം എന്നെംകിലും മനസ്സലിഞ്ഞ് കണ്ടവര്‍ക്ക് ഇപ്പറഞ്ഞതെല്ലാം അനുഭവമാണല്ലൊ.അത്തു കൊണ്ട് പെട്ടെന്ന് ഇതു ശരിയാണലൊ എന്ന് തൊന്നും.നിശ്ചല/ചലനാല്മ്ക ദ്രിശ്യങ്ങളെ പറ്റിയുള്ളവ നൂറു ശതമാനവും എനിക്ക് എപ്പഴും തൊന്നാറുള്ളതാ .ആ തൊന്നലിനാ മനൊജ് വാഗ്രൂപം കൊടുത്തത്.
ഒളപ്പമണ്ണ എഴുതിയ അംബ ഞാന്‍ ഒരൊറ്റ പ്രാവശ്യം കലാമണ്ഡലത്തില്‍ കണ്ടതാ.അതിലെ സാല്വനെ ഞാന്‍ ഇപ്പഴും ഓര്‍ക്കുണു.ചലനങ്ങളിലെ മാന്ത്രികമായ എന്തൊ ആകര്‍ഷണം.....
സാത്വിക ആവിഷ്ക്കാരം [രോമാഞ്ചം,പെട്ടെന്നുള്ള ഭാവമാറ്റങ്ങള്‍]എത്ര അനായാസം.
രൂപലാവണ്യം പ്രധാന ഘടകമാണ്.ഇപ്പൊ നാലാം ദിവസം കണ്ടപ്പൊഴും പ്രണയം, ആകര്‍ഷണം തൊന്നുന്ന ആ രൂപ മാറ്റം വയസ്സിനെ ബഹുദൂരം പിന്നിലെക്ക് ആക്കി യൌവനയുക്തനാകുന്നത് ഭംഗി മാത്രല്ല അഭിനയിക്കുന്ന വ്യക്തിസത്തയെ ആവാഹിക്കുന്ന എന്തൊ അല്ലെ?
മനൊജെ ഇതതരം എഴുതല്‍ വളരെ ആവശ്യമാണ്.vmgirijahttps://www.blogger.com/profile/01076643285045703745noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-15921805460235105212009-03-20T12:54:00.000-07:002009-03-20T12:54:00.000-07:00ഹരീ, വളരെ നന്ദി. വന്നതിനും പ്രതികരിച്ചതിനും.:)വി.ശ...ഹരീ, വളരെ നന്ദി. വന്നതിനും പ്രതികരിച്ചതിനും.:)
വി.ശീ., ചില ഉദാഹരണങ്ങള്‍ പറഞ്ഞെന്നുമാത്രം. താങ്കള്‍ പറഞ്ഞ ഉദാഹരണങ്ങളും പരിഗണിക്കേണ്ടതുതന്നെ. വാസുവാശാനെക്കുറിച്ച് ഒന്നെഴുതരുതോ?മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-64922155887475798512009-03-19T08:09:00.000-07:002009-03-19T08:09:00.000-07:00“ഗോപുച്ഛയതിഘടന”യോ! എനിയ്ക്കു വയ്യ:)എം.എൻ.നീലകണ്ഠേട...“ഗോപുച്ഛയതിഘടന”യോ! എനിയ്ക്കു വയ്യ:)
എം.എൻ.നീലകണ്ഠേട്ടനെ ആണോർമ്മവരുന്നത്:){ജ്യാമിതീയസ്വരൂപഘടന,ചതുരശ്രശോഭ…..}
ഇജ്ജാതി ഓരോ വാക്കുകൾ!നിങ്ങൾക്കൊക്കെ പുളിവാറലുകൊണ്ട് അടികിട്ടാത്ത സൂക്കേടാ:)
മിടുമിടുക്കൻ പോസ്റ്റ്.
ഗോപിയാശാന്റെ താളദർശനം ഒരു ഗംഭീരവിഷയാണ്,ഈ പോസ്റ്റ് അതിന്റെ ഒരു സൂചകമേ ആവുന്നുള്ളൂ എന്നു തോന്നുന്നു.മനോജിന് ഇനിയുമേറെ പറയാനാവും എന്നുറപ്പ്.
പ്രമേയവുമായി നമ്മെ ബന്ധിക്കുന്നതിൽ ഗോപിയുടെ താളരീതി വഹിക്കുന്ന പങ്ക് ഏറെ ചിന്തിപ്പിക്കുന്നു.
ഉദാഹരണത്തിന്,ഷാരടിവാസുവിന്റെ രണ്ടാംദിവസത്തിലെ “നിന്നെ ലഭിച്ചു”എടുക്കുക.താളത്തിന്റെ മൂന്ന് അംഗങ്ങളിലും കൃത്യമായി വിന്യസിക്കാവുന്ന,ആ “ലഭിച്ചു”മുദ്രയുടെ ഘടനയുടെ സമ്പ്രദായലാവണ്യത്തിലാണു കണ്ണ്.മുഷ്ടിയിൽ കൈ മുകളിലെത്തുമ്പോൾ കൊടുക്കുന്ന അനുസരണത്തിൽ…
എന്നാൽ ഗോപിയാശാന്റെ “ലഭിച്ചു” തുടങ്ങുന്ന മുഷ്ടിയുടെ ചുഴറ്റിയെടുപ്പ് തന്നെ,ആ പാഠത്തിന്റെ ഖേദാഹ്ലാദങ്ങളുമായി ചേരുന്നു.അതാണു നാം ആസ്വദിക്കുന്നത്.ഇത്തരം സവിശേഷമായ പ്രമേയത്തിന്റെ പ്രതിഷ്ഠയാണ് ഗോപിയാശാന്റെ താളാംഗവീക്ഷണത്തെ കനകാംഗസൌഷ്ഠവമുള്ളതാക്കുന്നതിലെ ഒരു ഘടകം എന്നും തോന്നുന്നു.
മറ്റൊരു ഉദാഹരണമെടുത്താൽ,മൂന്നാംദിവസത്തിലെ ‘മാൻപ്രസവ’ത്തിൽ,കാട്ടുതീ-മാൻപേട-വേടൻ-പുഴ എന്നിങ്ങനെ പിരമിഡിക്കലായി കൂർപ്പിച്ചുകൊണ്ടുവരുന്ന(ഈ വാക്കൊക്കെത്തന്നെ കഷ്ടപ്പെട്ട് വായിൽകൊള്ളിക്കുകയാണ്:)താളശിൽപ്പത്തെ,ഒരു നിമിഷത്തെ നിശബ്ദം കൊണ്ട് ഭാവതീവ്രമാക്കുന്ന ഒരു തന്ത്രം ഗോപിയാശാൻ ചെയ്യാറുണ്ടല്ലോ.ലയാത്മകമായി വളർത്തുന്ന ഒരു താളഗോപുരത്തെ പെട്ടെന്നു നിർമ്മിക്കുന്ന ഒരു നിശ്ശബ്ദവും തദനുസൃതമായ ഭാവവിന്യസവും കൊണ്ട് അന്യവൽക്കരിക്കുന്നു എന്നും പറയാം.ഇതും പ്രമേയവുമായുള്ള ഇണചേരലാണ്.
എന്നാൽ,ചിലയിടത്ത് കൃത്യമായ പെരുമാറ്റത്തിലേക്ക് ചില മുദ്രാഭാഷ്യങ്ങൾ ആശാനെ എത്തിക്കുന്നു എന്നും തോന്നാറുണ്ട്.’അതികേമം’എന്നു നാം പറയുന്ന പല മുദ്രപ്രകാശനങ്ങളുടേയും അപ്പുറവുമിപ്പുറവും അഭിനയമില്ല;പെരുമാറ്റമാണ്.കരിവിളക്കുകൾക്കിടയിൽ നിലവിളക്കുവെച്ച് തിളക്കം തോന്നിപ്പിക്കുന്ന തന്ത്രം. ‘അലംഭാവം’കഴിഞ്ഞുള്ള (മനസി നീ-എന്നും കഴിഞ്ഞ്)വലംകാലിലമർന്നു വഹിച്ചാലും തുടങ്ങുന്ന ആശാനെ നോക്കൂ.‘അതിന്’എന്ന മുദ്ര താളവട്ടത്തിന്റെ അവസാനത്തിൽ തികഞ്ഞ് അലംഭാവം പിടിക്കും വരെയുള്ള പോർഷൻ-ആ പെരുമാറ്റസ്വഭാവം ചില പ്രധാനമുദ്രകൾക്കുനൽകുന്ന വലിപ്പവും ശോഭയും-(ഞാൻ പറയുന്നതിന്റെ ടോൺ സംവദിക്കുന്നുണ്ടോന്ന് സശയം:)
എന്തായാലും ഈ മാതിരി സംഭവങ്ങൾ ഇനിയും പോരട്ടെ.
കാത്തിരിക്കുന്നു.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-60243903513910649852009-03-19T05:26:00.000-07:002009-03-19T05:26:00.000-07:00പുറകില്‍ നടന്റെ കൈക്കും മെയ്ക്കും കൂടുന്നവര്ക്കേ ...പുറകില്‍ നടന്റെ കൈക്കും മെയ്ക്കും കൂടുന്നവര്ക്കേ ഒരുപക്ഷെ ഇങ്ങിനെയെഴുതുവാന് സാധിക്കുകയുള്ളൂ... ആസ്വാദകര്‍ക്ക് ഇവയൊന്നും അത്രത്തോളം ‘വിസിബിള്‍’ ആയിക്കൊള്ളണമെന്നില്ല. ഗോപിയാശാന്റെ വേഷങ്ങള്‍ നല്കുന്ന അനുഭവത്തെ പരിപോഷിപ്പിക്കുന്നത്, അല്ലെങ്കില്‍ അനുഭവം രൂപപ്പെടുന്നത് ഇങ്ങിനെയുള്ള പ്രവര്ത്തികളിലൂടെയാണെന്നയറിവ് ഇത്ര കൃത്യമായി വിവരിച്ചു കണ്ടതില്‍ വലിയ സന്തോഷം തോന്നുന്നു. നന്ദി. :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-4940217142851788729.post-72858574511376679722009-03-18T23:54:00.000-07:002009-03-18T23:54:00.000-07:00പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ രംഗാവതരണങ്ങളെക്കുറിച്ച...പദ്മശ്രീ കലാമണ്ഡലം ഗോപിയുടെ രംഗാവതരണങ്ങളെക്കുറിച്ച്.മനോജ് കുറൂര്‍https://www.blogger.com/profile/14574430239097887833noreply@blogger.com